ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും അവഗണിച്ചുവെന്നും ആരോപിച്ചുക്കൊണ്ട് പല സംസ്ഥാനങ്ങളും മുന്നോട്ട് വന്നിരുന്നു. കേരളത്തിനെയും കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
മാത്രമല്ല, പ്രതീക്ഷിച്ച ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും അറിയിച്ചുകൊണ്ട് സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യക്കായി സൂര്യയും ഭരത്തും അരങ്ങേറി
ഇപ്പോഴിതാ ”കേരളത്തിന്റെ ചോര കുടിക്കുന്ന കേന്ദ്രബജറ്റിനെതിരെ പ്രതികരിക്കാൻ മടിക്കുന്ന യുഡിഎഫ് എംപി മാരും എംഎൽഎമാരും ബിജെപിയുടെ ഐശ്വര്യം’ എന്ന് പറഞ്ഞിരിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക