സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. വർധനവ് ഏർപ്പെടുത്തിയ ഇന്ധന സെസ് പിൻവലിക്കുന്നതോടൊപ്പം വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ നടപ്പിലാകാത്ത പക്ഷം സമരം നടത്തുമെന്നും സ്വകാര്യ ബസുടമകൾ വ്യക്തമാക്കി.
ഈ ഭക്ഷണങ്ങൾ കഴിക്കരുത്: ഓര്‍മ്മശക്തിയെ നശിപ്പിക്കും
മാർച്ച് 31 നകം വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണം എന്നാണ് ആവശ്യം. ആവശ്യങ്ങൾ ആംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തുവാനാണ് തീരുമാനം.
ഇക്കാര്യങ്ങൾ ഉന്നയിച്ച് ഈ മാസം 28 ന് ജില്ലയിലെ എല്ലാ കലക്ടറേറ്റിന് മുന്നിലും ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക