വലയിൽ കുടുങ്ങിപ്പോയ മൂർഖനെ മോചിപ്പിച്ച് ട്രോമാകെയർ പ്രവർത്തകർ. കിണറിലെ വലയിലാണ് പാമ്പ് കുടുങ്ങിയത്. മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകരാണ് പാമ്പിന് രക്ഷകരായത്.
ഈ ഭക്ഷണങ്ങൾ കഴിക്കരുത്: ഓര്‍മ്മശക്തിയെ നശിപ്പിക്കും
മലപ്പുറം ഒലിങ്കര കോലോത്തൊടി സുധീഷ് എന്നവരുടെ വീട്ടിലെ കിണറിന് മുകളിലിട്ട വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ചേരയാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. രക്ഷപ്പെടുത്തുന്നതിനിടെയാണ് മൂർഖനാണെന്ന് തിരിച്ചറിയുന്നത്.
രുചിയൂറും ‘അവില് മില്‍ക്ക്’ നൊടിയിടയിൽ ഉണ്ടാക്കാം
ഉടൻ തന്നെ മലപ്പുറം ജില്ലാട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സംഘം എത്തുകയും പാമ്പിനെ വലയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക