ബോളിവുഡ് ലോകത്ത് നിന്ന് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. സിനിമാപ്രേമികൾക്ക് ഏറെ പ്രിയങ്കരി കൂടിയാണ് പ്രിയങ്ക. താരത്തിന്റെ പുതിയ ഹോളിവുഡ് ചിത്രം ‘ലവ് എഗെയ്ൻ’ ന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘മാളികപ്പുറം’ ഒടിടിയിലെത്തി; ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ കാണാം
ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കുന്നത്. ഈ വർഷം മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക