ട്വിറ്ററിൽ മസ്കിനെ ഫോളോ ചെയ്യാത്തവർക്കും മസ്കിന്റെ അപ്ഡേറ്റുകൾ കാണുവാൻ സാധിക്കുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഉപയോക്താക്കൾക്ക് ഈ അവസ്ഥ മുന്നിൽ കാണേണ്ടി വന്നത്. ഇതോടെ ഉപയോക്താക്കൾ അമ്പരപ്പിലായി. അടുത്തിടെ മസ്ക് തന്റെ പകുതിയിലധികം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. അപ്പോൾ മുതൽ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളും വന്നു തുടങ്ങിയത്.
‘മാളികപ്പുറം’ ഒടിടിയിലെത്തി; ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ കാണാം
മസ്കിന്റെ ട്വീറ്റുകളും മറുപടികളും എല്ലാം ഉപയോക്താക്കൾക്ക് കാണുവാൻ സാധിക്കുന്നു. കഴിഞ്ഞ ആഴ്ച ട്വിറ്റർ നടപ്പിലാക്കിയ മാറ്റങ്ങളും അപ്ഡേറ്റുകളും കാരണമായിരിക്കാം ഇതെന്നാണ് പലരും ഊഹിക്കുന്നത്. അതേസമയം, തന്റെ 95 ശതമാനം ട്വീറ്റുകളും ഡെലിവർ ആകുന്നില്ലെന്നാണ് മസ്ക് പറയുന്നത്.
സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്റൈൻസ് സമ്മാനം
‘ട്വീറ്റുകൾ അയയ്ക്കുന്നതിനുള്ള പ്രതിദിന പരിധി കവിഞ്ഞു’ എന്ന സന്ദേശമാണ് പല ഉപയോക്താക്കൾക്കും നേരത്തെ ലഭിച്ചിരുന്നത്. ട്വിറ്ററിൽ മുമ്പ് സൗജന്യമായിരുന്ന ഫീച്ചറുകൾക്ക് പണം ഈടാക്കാനുള്ള മസ്കിന്റെ നീക്കം പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പലരെയും അലോസരപെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക