ഇത്തവണ സംസ്ഥാനത്തെ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ മാർച്ചിന് തുടങ്ങും.
മാർച്ച് 13 മുതൽ 30 വരെ പരീക്ഷ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി യോഗത്തിൽ ധാരണയായി.
മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ
പരീക്ഷ കഴിഞ്ഞ് 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. പത്താം ക്ലാസ് പരീക്ഷ രാവിലെ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷമായിരിക്കും ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലുള്ളവർക്ക് പരീക്ഷ നടക്കുക. വെള്ളിയാഴ്ചകളിൽ 2.15 മുതലായിരിക്കും പരീക്ഷകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക