ഇസ്ലാംബൂള്‍: കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
ഇപ്പോഴിതാ കറാച്ചി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നജാം സേത്തി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. പാകിസ്താന് സൂപ്പര്‍ ലീഗ് അത്തരം ഭീകരാക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് പിസിബി ചെയര്മാന് പറഞ്ഞു
വിവിധ ”ഡീലുകള്‍” തകര്‍ന്നതിനാല്‍ രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങള്‍ മാത്രമേ പാക് താലബാന് ലക്ഷ്യമിടുന്നുള്ളൂ. അത് കൊണ്ട് തന്നെ പാകിസ്താന് സൂപ്പര്‍ ലീഗിന് ഭീഷണിയില്ലെന്നായിരുന്നു സജാം സേത്തിയുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു പരാമര്‍ശം.
ഇതിന് പിന്നാലെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയ ഭീകരാക്രമണങ്ങളെ നിസാരവത്ക്കരിക്കുകയാണ് നജാം സേത്തിയെന്നാണ് ജനങ്ങളുടെ ആരോപണം. വിമര്‍ശനം കടുത്തതോടെ നജാം സേത്തി ട്വീറ്റ് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക