റസല്‍ ക്രോ വൈദിക കഥാപാത്രമായി എത്തുന്ന ഹൊറര്‍ ചിത്രം ദ് പോപ്സ് എക്സോസിസ്റ്റ് ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികന് ഗബ്രിയേലെ അമോര്‍ത്തിന്റെ കഥയാണ് പറയുന്നത്.
ആയിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയ അന്തരിച്ച ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ ഫയലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. മാര്‍പ്പാപ്പയുടെ കല്‍പ്പനപ്രകാരം, ഗബ്രിയേല്‍ ഒരു ദുര്‍ഭൂതം ബാധിച്ച ഒരു ആണ്‍കുട്ടിയെ ഭൂതോച്ചാടനത്തിന് അയച്ചു. ഭൂതത്തിനെതിരെ പോരാടുന്നതിന് മാര്‍പ്പാപ്പയുടെ ഭൂതോച്ചാടകന് വത്തിക്കാനിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യേണ്ടി വരുന്നതാണ് ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക