അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. നെറ്റ്ഫ്ലിക്സ് സീരീസായ ‘എമിലി ഇൻ പാരീസിലെ’ കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്. അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മേക്കോവർ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
എമിലി ധരിച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചെക്ക് കോട്ടും തലയിലെ ചുവന്ന തൊപ്പിയും കയ്യിലെ ബാഗുമൊക്കെ അതേപോലെ പകര്‍ത്തിയിരിക്കുകയാണ് അഹാന. ശരിക്കും എമിലിയെ പോലെയുണ്ടെന്നാണ് അഹാനയുടെ ആരാധകര്‍ പറയുന്നത്. എന്നാല്‍, അഹാനയുടെ ലുക്കിനെ വിമർശിച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഇത് എമിലി ഫ്രം കുന്നകുളമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കോപ്പി അടിക്കുന്നതില്‍ എന്താണ് പുതുമ എന്നും ചിലര്‍ ചോദിച്ചു. ഈ വസ്ത്രം അഹാനയുടെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ധരിച്ചിരുന്നെങ്കില്‍, നന്നാകുമായിരുന്നു എന്നും ചില കമന്റുകള്‍ ഉയര്‍ന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക