ഇന്നത്തെ വേഗതയേറിയ ജീവിതത്തിനിടയിൽ പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് മലബന്ധം. പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം.
വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും.
കുടലിലുണ്ടാകുന്ന അർബുദം, നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉണ്ടാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്.
ഉള്ളിയും കല്ലുപ്പും കഴിച്ചാല്‍ കോവിഡ് മാറുമോ? സത്യമിതാണ്
ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിര്‍ത്തുക, സമ്മര്‍ദ്ദ നില നിയന്ത്രിക്കുക, നാരുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയവയ്ക്ക് ദഹന പ്രക്രിയയെ സഹായിക്കാന്‍ കഴിയും. ഇതുവഴി മലബന്ധം ഒഴിവാക്കാം.
മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്
1. ഉണക്കമുന്തിരി
നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഉണക്കമുന്തിരി മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍ ഉണക്കമുന്തിരി ശീലമാക്കുന്നത് നല്ലതാണ്.
2. ഇഞ്ചിയും പുതിനയും
ഇഞ്ചിയും പുതിനയും ദഹനത്തിനുത്തമമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.
3. തെെര്
ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തില്‍ തെെര് ഉള്‍പ്പെടുത്താം. തെെരില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം, അസിഡിറ്റി എന്നിവയെ അകറ്റാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക