പൊണ്ണത്തടി കുറക്കാൻ ആദ്യം നല്ലൊരു പ്ലാന്‍ ആണ് ആവശ്യം. അതനുസരിച്ചു പ്രവര്‍ത്തിക്കണം. നിങ്ങളുടെ ഡയറ്റ്, വ്യായാമം, ഓരോ ആഴ്ചയിലെയും പ്ലാനുകള്‍, എത്ര ഭാരം കുറയ്ക്കണം എന്നിവ എല്ലാം ഇതില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പ്രവര്‍ത്തിക്കുക.
നല്ല വ്യായാമം, നല്ല ആഹാരം-അതും ശരിയായ നേരത്ത് കഴിക്കുന്നത് ഇതൊക്കെതന്നെയാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ഏറ്റവും മികച്ച പോംവഴികള്‍. ഒപ്പം സ്ട്രെസ് കുറച്ച് സന്തോഷത്തോടെ ഇരിക്കുന്നതും ഭാരം കുറയാൻ ഇടയാക്കും.
നിങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച് ആരൊക്കെ സിം എടുത്തിട്ടുണ്ടെന്ന് അറിയാം
സ്നാക്സ് എന്ന് പറയുമ്പോള്‍ വറുത്തതും പൊരിച്ചതുമല്ല. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ആകാം. പ്രാതലിനു ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കും മുന്‍പ് വിശക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്നാക്സ് കഴിക്കാം. ചീസ്, പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.
ജിമ്മില്‍ പോയാല്‍ മാത്രമല്ല വ്യായാമം. ഓഫിസില്‍ പോകുമ്പോള്‍, വീട്ടില്‍ ഇരിക്കുമ്പോള്‍, പുറത്തുപോകുമ്പോള്‍ എല്ലാം വ്യായാമം ആകാം. ഓഫിസിലേക്ക് കാറില്‍ പോകാതെ പൊതുയാത്രാസൗകര്യങ്ങളെ ആശ്രയിക്കാം.
നിങ്ങൾക്ക് അറിയാത്ത ഹിമാലയൻ ഉപ്പിന്റെ ആരോഗ്യ ഗുണങ്ങൾ
കുറേ കാര്യങ്ങള്‍ ഒരേ സമയം ചെയ്തുകൊണ്ട് ആഹാരം കഴിക്കരുത്. ഇത് ആഹാരത്തിന്റെ അളവ് കൂട്ടും. മാത്രമല്ല ഭാരം കുറയാന്‍ നന്നായി ഉറങ്ങണം. കുറഞ്ഞത് എട്ടു മണിക്കൂര്‍ നേരം ഉറങ്ങാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക