മഞ്ഞള്‍ മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്കുമിന് എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി ഏറെ നല്ലതാണ്.
ഏറെ ഔഷധ ഗുണങ്ങള്‍കൊണ്ട് സമ്പന്നമായ മഞ്ഞള്‍ എല്ലാവര്ക്കും ഉത്തമമല്ല. അതായത് മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം.
മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്ന് നോക്കാം
1. മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ കഴിയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം എന്ന് നമുക്കറിയാം. ഡോക്ടർമാർ ഇത് വിലക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഈ രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കുക, അല്ലാത്തപക്ഷം ആരോഗ്യം കൂടുതല്‍ മോശമായേക്കാം.
2. പ്രമേഹരോഗികൾ
പ്രമേഹരോഗികൾ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉള്ളതിനാല്‍ പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്. ഒരേ രോഗത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വളരെയധികം കുറയുകയും, അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും
3. വൃക്കയില്‍ കല്ല്
ഈ അസുഖമുള്ളവര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
4. അലര്‍ജി
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം.അതിനാല്‍, ഇവര്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
5. ബീജക്കുറവ്
പുരുഷന്മാര് അധികം മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതായത്, മഞ്ഞളിന്റെ കൂടുതലായ ഉപയോഗം ഇവരില്‍ ബീജക്കുറവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
6. സര്‍ജറി കഴിഞ്ഞവര്‍
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക