പൊങ്കല്‍ റിലീസ് ആയി എത്തി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയിലേറെ നേടിയ ചിത്രമായിരുന്നു വിജയിയുടെ വാരിസ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തുവിട്ടിരിക്കുകയാണ് പ്രൈം വീഡിയോ. ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് സീന്‍ എത്തിയിരിക്കുന്നത്. വിജയ് അവതരിപ്പിച്ച വിജയ് രാജേന്ദ്രനും പ്രകാശ് രാജ് അവതരിപ്പിച്ച ജയപ്രകാശും തമ്മിലുള്ള പഞ്ച് ഡയലോഗുകള്‍ അടങ്ങിയ സീക്വന്‍സ് ആണിത്. 4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക