ആസിഫ് അലിയും മംമ്തയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘മഹേഷും മാരുതിയും’. സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് ആസിഫ് അലി. കാറിനുള്ളില്‍ വച്ച് ചെയ്ത റൊമാന്റിക് സീനിനെ കുറിച്ചാണ് ആസിഫ് തുറന്നു പറഞ്ഞിരിക്കുന്നത്. എസി ഇല്ലാത്തതിനാല്‍ ചൂടില്‍ ഉരുകിയാണ് സീന്‍ ചെയ്തത് എന്നാണ് ആസിഫ് അലി പറയുന്നത്.
മാരുതി കാറിനുള്ളില്‍ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീന്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. എസി ഇല്ലാത്ത കാറിനുള്ളില്‍ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചത്. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു.
അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തര് കയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ചൂട് കാരണമായിരുന്നു എന്നാണ് ആസിഫും മംമ്തയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിനിടെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക