കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവത്തേപ്പറ്റി തുറന്നു പറയുകയാണ് നടനും ഗായകനുമായ പീയൂഷ് മിശ്ര. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മിശ്ര വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം ജീവിതാനുഭവങ്ങളുടെ നോവലായ ‘തുമാരി ഓകാത്ത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന നോവലിലാണ് പീയൂഷിന്റെ വെളിപ്പെടുത്തൽ. ആഴത്തിലുള്ള ആഘാതമാണ് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
“ലൈംഗികത വളരെ ആരോഗ്യകരമായ കാര്യമാണ്, അതുമായുള്ള ആദ്യ കൂടിക്കാഴ്ച നല്ലതായിരിക്കണം.
അല്ലാത്തപക്ഷം അത് ജീവിതത്തിന് മുറിവേല്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ആ ലൈംഗികാതിക്രമത്തില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയം വേണ്ടിവന്നു.
ചില ആളുകളുടെ വ്യക്തിത്വം മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവരില്‍ ചിലര്‍ സ്ത്രീകളും, ചിലര്‍ പുരുഷന്മാരുമാണ്. കൂടാതെ സിനിമാ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നവരുമാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും പീയൂഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക