സ്ത്രീ കേന്ദ്രീകൃതമായി ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു.
സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക