കണ്ണൂര്‍ സ്ക്വാഡ് ഇനി വയനാട്ടിൽ. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് കണ്ണൂർ സ്ക്വാഡ് . ഇന്ന് മുതൽ വയനാട്ടില്‍ ചിത്രീകരണം തുടരും .
പത്തു ദിവസത്തെ ചിത്രീകരണമാണ് കണ്ണൂര്‍ സ്ക്വാഡിന് വയനാട്ടില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടർന്ന് എറണാകുളമാണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിന്റ സംവിധായകന്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന്റെ സൂചനയുമായി അടിക്കുറുപ്പുകളൊന്നുമില്ലാതെ മമ്മൂട്ടി ട്വിറ്ററില്‍ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഇന്‍വെസ്റ്റിഗേറ്റര്‍ ത്രില്ലറായ കണ്ണൂര്‍ സ്ക്വാഡിന്റെ ഫസ്റ്റ്ലുക്ക് വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക