ഹൃദ്രോഗികൾ, പ്രമേഹരോഗികൾ, ഉയർന്ന രക്ത സമ്മർദമുള്ളവർ, അസാധാരണ വൃക്ക ഘടനയുള്ളവർ, വൃക്കരോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ, ദീർഘകാലം വേദനസംഹാരികൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് വൃക്ക സ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്ന്
ഡോക്ടർമാർ.
രക്തപരിശോധന, മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാൻ, വൃക്കയുടെ ബയോപ്സി എന്നിവ രോഗനിർണയത്തിനായി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ രോഗികൾ മരുന്നുകൾക്കൊപ്പം നടപ്പിലാക്കേണ്ടതാണ്.
വൃക്കസ്തംഭനം അഞ്ചാം ഘട്ടത്തിലേക്ക് വന്നാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരും. അത് വരെയും രോഗികൾ ഡയാലിസിസിനും വിധേയകരാകേണ്ടി വരാറുണ്ട്.
വൃക്കരോഗങ്ങൾ വരാതെ കാക്കുന്നതിന് നിരന്തരം രക്തസമ്മർദവും പഞ്ചസാരയും പരിശോധിച്ച് ഇവ നിയന്ത്രണത്തിൽ നിർത്തേണ്ടതാണ്.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും പ്രോട്ടീനും സോഡിയവും അധികമടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടതുമാണ്.
ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും നിരന്തരം ആരോഗ്യപരിശോധനകൾ നടത്തി ആവശ്യമായ മാറ്റങ്ങൾ ജീവിതശൈലിയിൽ ഡോക്ടറുടെ നിർദേശപ്രകാരം വരുത്തണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക