ചായ നമുക്കൊരു ശീലമാണ് . ഒരു ദിവസം ഒരു ചായ കുടിച്ചില്ലെങ്കിൽ അസ്വസ്ഥരാവുന്നവരാണ് പലരും. എന്നാൽ മസാല ചായ കുടിച്ചിട്ടണ്ടോ ? മസാല ചായ തയ്യാറാക്കുന്ന വിധവും ഗുണങ്ങളും അറിയാം.
പുതീന മസാല ചായ കുടിച്ചാൽ തലവേദന പോകും. ഈ ചായ കുടിച്ചാൽ. ചേരുവകൾ ഇങ്ങനെ – പാൽ -1 1/4 ഗ്ലാസ് വെള്ളം -1 ഗ്ലാസ് കരിപ്പെട്ടി ശർക്കര -2 സ്പൂൺ തേയില -1 സ്പൂൺ ഇഞ്ചി -1/2ഇഞ്ച് ഏലയ്ക്ക -1 പുതീന -1 ഇല ഗ്രാമ്പു -1.•
ഇഞ്ചി, ഏലയ്ക്ക, പുതീന എന്നിവ ഒരുമിച്ച് ചതച്ചതും ഒരു ഗ്രാമ്പുവും ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. •
ഇതിലേക്ക് ഒരു സ്പൂൺ കരിപ്പെട്ടി ശർക്കരയും ഒരു സ്പൂൺ തേയിലയും ഇട്ട് നന്നായി തിളപ്പിക്കുക രണ്ട് മിനിറ്റ് നേരത്തേക്ക്. •
1 1/4 ഗ്ലാസ് പാൽ ചേർത്ത് തിളച്ചു വരുന്ന ചായ അരിച്ചു നല്ല ചൂടോടു കൂടി കുടിച്ചു നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക