മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അമല പോൾ. ഇപ്പോൾ സിനിമാ തിരക്കുകളില്‍നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ബാലിയില്‍ അവധികാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അമ്മയുടെ പിറന്നാള്‍ ദിവസം ബാലിയില്‍ മാങ്കോസ്റ്റീന്‍ മരം വച്ചതിന്റെ ദൃശ്യങ്ങള്‍ താരം നേരത്തെ പങ്കുവച്ചിരുന്നു. കടല്‍ തീരത്തു കൂടി ഓടി നടക്കുന്ന അമലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അസ്തമയ സൂര്യനു മുന്നില്‍ നിന്ന് താരം യോഗ ചെയ്യുന്നതും വീഡിയോയില്‍ കാണാം
ബിക്കിനി അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫൊട്ടോഗ്രാഫറെ അഭിനന്ദിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക