നടന് സല്മാന് ഖാന് ജയിലില്‍ നിന്ന് ഗുണ്ടാ നേതാവിന്റെ ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. 1998ല്‍ കൃഷ്ണമൃഗങ്ങളെ കൊന്നതിന് നടന് സല്മാന് ഖാന് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാവണമെന്നും ബതിന്ദാ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ജയിലില്‍ നിന്ന് ഒരു ടിവി ചാനലുമായുള്ള സംഭാഷണത്തിലാണ് ബിഷ്ണോയുടെ മുന്നറിയിപ്പ് ഉണ്ടായത്. ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം പഞ്ചാബിലെ പോലീസ് ഭരണം സംബന്ധിച്ച് വലിയ ചോദ്യമാണ് സൃഷ്ടിച്ചതെന്ന് മുന്‍ ബിജെപി എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. അടുത്തിടെ പഞ്ചാബിലെ ജയിലുകളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ആക്രമണം നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
അതേസമയം ലോറന്‍സ് ബിഷ്ണോയി ബതിന്ദാ ജയിലില്‍ നിന്ന് വാര്‍ത്താ ചാനലിനെ വിളിച്ചെന്ന വാര്‍ത്ത പഞ്ചാബ് ഭരണകൂടം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക