Home LATEST NEWS ഐഎസ്എൽ ഒൻപതാം സീസൺ; കിരീടം നേടി എടികെ മോഹൻ ബഗാൻ

ഐഎസ്എൽ ഒൻപതാം സീസൺ; കിരീടം നേടി എടികെ മോഹൻ ബഗാൻ

ഗോവ: ഐഎസ്എൽ ഒൻപതാം സീസൺ ഫൈനൽ മത്സരത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ വിജയം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. ഗോവക്കെതിരായ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മുഴുവൻ സമയ കളിയിൽ രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ ആകുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാന്റെ ജയം.

മുഴുവൻ സമയ കളിയിൽ മോഹൻ ബഗാന് വേണ്ടി ഡിമിട്രി പെട്രാറ്റസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ബാംഗ്ലൂരിന് വേണ്ടി സുനിൽ ചേത്രിയും റോയ് കൃഷ്ണയും ഓരോ ഗോളുകൾ വീതം നേടി.

പെനാൽറ്റിയിൽ ഗോവയുടെ രണ്ട് ഗോൾ ശ്രമങ്ങൾ എടികെയുടെ ഗോളി വിശാൽ കൈത്ത് സേവ് ചെയ്യുകയായിരുന്നു. എടികെ മോഹൻ ബഗാന്റെ ആദ്യ ഐഎസ്എൽ കിരീട നേട്ടമാണിത്.

Also Read :   കൂട്ടിയിടിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ- നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ