Home KERALA വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ്‌ ചെയ്യണമെന്ന് പികെ ശ്രീമതി

വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ്‌ ചെയ്യണമെന്ന് പികെ ശ്രീമതി

തിരുവനന്തപുരം: നിയമസഭയിൽ വാച്ച് ആൻഡ് വാർഡർമാരെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിപക്ഷ എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ഇത്തരക്കാർ സഭയിലുള്ളത് അപമാനകരമാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് പി.കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

ലൈംഗികാതിക്രമം നടന്നെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവത്തെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണം. ഉന്തിലും തള്ളിലും പെട്ടുണ്ടായ ഒരു സാധാരണ അപകടമായിരുന്നില്ല അവർക്കുണ്ടായത്. മനഃപൂർവവും കനത്തതുമായ ആക്രമണത്തിനാണ് വനിത ജീവനക്കാർ ഇരയായത്. കൈക്കും മുതുകിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. വിളപ്പിൽ സ്വദേശിനി നീതു, പേയാട് സ്വദേശിനി മാളവിക, വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലെ അഖില തുടങ്ങിയവരെ നേരിട്ട് സന്ദർശിച്ചു.

നടുവിന് ഗുരുതരമായി പരിക്കേറ്റ നീതുവിന് രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. കൈക്ക് പരിക്കേറ്റതിനാൽ മാളവികയ്ക്ക് രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഭർത്താവിനൊപ്പം താമസിക്കുന്ന അഖിലയ്ക്കും ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്.

Also Read :   തലകുനിച്ച് ബ്രസീൽ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ തകർത്ത് മൊറോക്കോ