Home KERALA മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷ: എം വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷ ഉപയോഗിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭയിൽ പ്രതിപക്ഷം കോപ്രായം കാണിക്കുകയാണ്. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ലഭിക്കേണ്ട 40,000 കോടി രൂപ നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോച്ച് ഫാക്ടറിയോ എയിംസോ നൽകാതെ സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചു. 2025 ആർഎസ്എസിന്‍റെ നൂറാം വാർഷികമാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം ഫാസിസത്തിലേക്ക് പോകും. ജനം അതിനെ പ്രതിരോധിക്കണം.

കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണ്. കടങ്ങൾ എഴുതിത്തള്ളി കോർപ്പറേറ്റുകളെ വളർത്താൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുകയാണ്. കേന്ദ്രഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. അതിൽ നിന്നും വ്യത്യസ്തമാണ് കേരള മോഡൽ. ജനങ്ങൾക്ക് ജീവിത നിലവാരം നൽകുന്നതിന് ബദലുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

Also Read :   ഇന്നസെന്റ് വിടവാങ്ങി; അന്ത്യം കൊച്ചിയിൽ