Home CRIME ഷുഹൈബ് വധം; ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി

ഷുഹൈബ് വധം; ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ വാദിച്ചു. കാപ്പ കുറ്റം ചുമത്തപ്പെട്ട ആകാശ് ഇപ്പോൾ വിയ്യൂർ ജയിലിലാണ്.

Also Read :   തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്