മുഖത്തെ കറുത്തപാടുകളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറവും മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കുന്ന ചില പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്…
പപ്പായ: എൻസൈമുകളും ധാതുക്കളും ധാരാളമായി പപ്പായയിൽ അടങ്ങിയിരിക്കുന്നു. ദിവസേന പപ്പായ ജ്യൂസ് മുഖത്ത് പുരട്ടുന്നതും പപ്പായ കഴിക്കുന്നതും കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് ജ്യൂസ് പതിവായി പുരട്ടുന്നത് കറുത്ത പാടുകൾ, പുള്ളികൾ, സൺ ടാൻ എന്നിവ മാറാൻ സഹായിക്കും. ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ ‘കാറ്റെച്ചിൻസ് പോലുള്ള’ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. തേനും പഞ്ചസാരയും ചേർത്ത് ഗ്രീൻ ടീ സ്ക്രബായി ഉപയോഗിക്കുന്നത് തിളക്കം നൽകാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു.
കടലമാവ്: രണ്ട് ടീസ്പൂൺ കടലമാവ് അൽപം പാൽ ചേർത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഈ മിശ്രിതം ചർമ്മത്തിന്റെ നിർജ്ജീവ കോശങ്ങൾ നീക്കംചെയ്യാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
തെെര്: തെെരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ നീക്കം ചെയ്യാനും പാടുകൾ കളയാനും തെെര് സഹായിക്കുന്നു. തെെര് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക