തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, തെക്കൻ ജില്ലകളിൽ വേനൽമഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളം, പാലക്കാട്, വയനാട് ജില്ലകൾ, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും മഴ സജീവമാകുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക