കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു.
12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും പൂർണമായും അണച്ചത്. തുടർന്ന് ആരോഗ്യ പരിശോധനയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക