സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിന്‍, നിഖില വിമൽ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അയല്‍വാശി. നവാഗതനായ ഇർഷാദ് പരാരിയാണ് രചനയും സംവിധാനവും.
ഇപ്പോൾ ഇതാ ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. തണ്ടൻ ബാരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ വിജയ്, അഖിൽ ജെ ചാന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാർ എന്നിവരാണ്.