Home KERALA സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍

സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: സർവകലാശാല കേസുകളിൽ കൂടുതൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറെടുക്കുന്നതായി സൂചന. കോടതികളിൽ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടാനുള്ള ഗവർണറുടെ നീക്കം.

സർവകലാശാല കേസുകൾ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്ന കാര്യവും പരിഗണനയിലുണ്ട്. കേരള സർവകലാശാല സെനറ്റിൽ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചിരുന്നു.

അതേസമയം ഗവർണർ ഉന്നത കോടതികളെ സമീപിക്കുമോ അതോ മുൻ നിലപാട് മയപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് സർവകലാശാലാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വി.സിമാരെ കണ്ടെത്താൻ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുന്നത് പോലും പാതിവഴിയിലാണ്.

Also Read :   കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ; വിശദ വിവരങ്ങൾ അറിയാം