വെറുംവയറ്റിൽ രാവിലെ തന്നെ വെള്ളം കുടിച്ചാൽ ഈ ഗുണങ്ങളുണ്ട്. രാത്രി മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്താൻ സഹായിക്കും.
വെറും വയറ്റിൽ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു. അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാം. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചിൽ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.
ഉപാപചയ പ്രവർത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ∙ വെള്ളം കുടിക്കുന്നതു മൂലം വയറിലെ വിഷാംശങ്ങളെല്ലാം നീക്കം െചയ്യപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു. ഉദരത്തിലെ ആസിഡുകളെ അടക്കി നിർത്താനും വൃക്കകളിൽ കല്ല് ഉണ്ടാകാതെ തടയാനും രാവിലെ വെള്ളം കുടിക്കുന്നതു വഴി സാധിക്കുന്നു. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ചർമപ്രശ്നങ്ങൾ അകറ്റും. തിളക്കമുള്ള ചർമം സ്വന്തമാക്കാൻ സാധിക്കും.
ചര്മം വരണ്ടതാകാതെ സംരക്ഷിക്കും. തലമുടിയുടെ ടെക്സ്ചർ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും രാവിലെയുള്ള വെള്ളംകുടി സഹായിക്കും. രാത്രി മുഴുവൻ വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും പലരും ക്ഷീണിതരായിരിക്കും.
രാവിലെ വെളളം കുടിച്ചാൽ ഊർജനില മെച്ചപ്പെടും. ഉന്മേഷം ഉണ്ടാകും. ∙ ഡീഹൈഡ്രേഷൻ മൂലം ഒരു മന്ദതയും ഓർമക്കുറവും എല്ലാം ഉണ്ടാകും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുക വഴി തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക