ന്യൂ ഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തി. സമ്പദ്വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന പലിശനിരക്കിന് അനുസൃതമായാണ് 2023 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് വർദ്ധനവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശനിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ പലിശ 0.7 ശതമാനം വരെ ഉയർത്തി.
ജനപ്രിയ പദ്ധതിയായ പിപിഎഫിന്റെയും സേവിംഗ്സ് ഡിപ്പോസിറ്റുകളുടെയും പലിശനിരക്ക് യഥാക്രമം 7.1 ശതമാനവും 4 ശതമാനവുമായി നിലനിർത്തിയപ്പോൾ മറ്റ് സേവിംഗ്സ് സ്കീമുകളിൽ 0.1 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിൽ വർദ്ധിപ്പിച്ചതായി ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക