ദിവസവും കുളിക്കുന്നവരാണ് നിങ്ങൾ. എന്നാൽ ഉപയോഗിക്കുന്ന തോർത്ത് ദിവസവും കഴുകാറുണ്ടോ? ചിലര്‍ ദിവസവും തോര്‍ത്ത് കഴുകി വൃത്തിയാക്കുന്നു, മറ്റുചിലര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. തോര്‍ത്തുകള്‍ കഴുകുന്നതിനുള്ള ശരിയായ മാര്‍ഗം എന്താണ്, ഉപയോഗത്തിന് ശേഷം എപ്പോള്‍ കഴുകണം, എന്ന് ചിന്തിച്ചിട്ടുണ്ടോ?
തോര്‍ത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ അതിന്റെ നാരുകളില്‍ പറ്റിനില്ക്കുന്നു. അതിനുശേഷം, തോര്ത്തുകളിലെ ഈര്‍പ്പം കാരണം, രോഗാണുക്കള്‍ക്ക് തഴച്ചുവളരാന്‍ അനുകൂലമായ അന്തരീക്ഷം ലഭിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തോര്‍ത്ത് കഴുകാതെ ഉണങ്ങാതെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ചര്‍മ്മത്തിലൂടെയും മൂക്കിലൂടെയും ബാക്ടീരിയകള്‍ ശരീരത്തിലെത്തി നിങ്ങളെ രോഗിയാക്കും.
ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, കുറഞ്ഞത് മൂന്ന് ദിവസത്തിലൊരിക്കല്‍ തോര്‍ത്ത് കഴുകി ഉണക്കണം. അതായത്, നിങ്ങള്‍ ദിവസത്തില്‍ ഒരിക്കല്‍ കുളിക്കുകയാണെങ്കില്‍, മൂന്നാം ദിവസം ഉപയോഗിച്ചതിന് ശേഷം തോര്‍ത്ത് കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക