തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് തയ്യാറെടുക്കുകയാണ് കർണാടക സംസ്ഥാനം. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗം ഡൽഹിയിലാണ് ചേരുക.
വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി സുബി, വേദനയായി ചിത്രം
പ്രധാനമന്ത്രി നരേദ്രമോദിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുന്നത്. യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും പങ്കെടുക്കും. അതേസമയം, യോഗത്തിൽ പങ്കെടുക്കുന്നതിനായി കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം രാത്രി തന്നെ ഡൽഹിയിലെത്തിയിരുന്നു.
സ്ഥാനാർത്ഥികളുടെ പട്ടിക ഒരു ഘട്ടമായി പ്രഖ്യാപിക്കുവാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. ആളുകളുടെ പേരുകൾ വച്ച് ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ നിന്ന് അന്തിമ പട്ടിക തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക