കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്കിനെ വിജിലൻസ് പിടികൂടി. ഭൂമി രജിസ്ട്രേഷന് ഉടമയിൽ നിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിലായത്. ആറുപേരടങ്ങുന്ന കുടുംബത്തിന്റെ 50 സെന്റ് ഭൂമിയുടെ ഭാഗപത്രം രജിസ്റ്റർചെയ്യാൻ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയോട് അയ്യായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരിന്നു.
മുഖ്യമന്ത്രി അടുത്തമാസം യുഎഇ സന്ദർശനം നടത്തും; ഏഴിന് അബുദാബിയിൽ
വിജിലൻസ് നൽകിയ പണം പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിനിടെയാണ് ഓഫീസിൽ വച്ച് തന്നെ ഇയാളെ വിജിലൻസ് പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ആർമി റിക്രൂട്ട്മെന്റ് ഓൺലൈൻ പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും
അനുവദനീയമായ ഫീസൊടുക്കിയാൽ കുടുംബാധാരം രജിസ്റ്റർ ചെയാമെന്നിരിക്കെ തടസങ്ങൾ ഉണ്ടാക്കിയത് കുടുംബം ചോദ്യം ചെയ്തു. ഇതിനിടെ ബിജു കൈക്കൂലി ആവശ്യപ്പെട്ടു. തുക തന്നിട്ടില്ലെങ്കിൽ വിലയാധാരമായി കണക്കാക്കി അധികമായി സ്റ്റാമ്പ്ഡ്യൂട്ടിയും ഫീസും ഈടാക്കുന്നതിനായി അപേക്ഷ ജില്ലാ ഓഫീസറുടെ പരിഗണനക്ക് അയക്കണമെന്നും ഇതൊഴിവാക്കാൻ അയ്യായിരം രൂപ നൽകണമെന്നും ബിജു ആവശ്യപ്പെട്ടു. ഇതേതുടർന്ന് കുടുംബം അഭിഭാഷകന്റ സഹായത്തോടെ മലപ്പുറം ജില്ലാ വിജിലൻസിനെ സമീപിക്കുകയായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക