കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട്, മാഹി, ലക്ഷദ്വീപ് പ്രദേശത്തെ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും.
കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കെഎം ടവർ, കടലുണ്ടി സ്കൈഹൈ ഇൻഫോടെക്, കുറ്റിക്കാട്ടൂർ സെന്റോസ് അസസ്മെന്റ് സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.
കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും
കണ്ണൂർ ജില്ലയിൽ താവക്കര സൈക്കോർടെക് ഇൻഫോ സൊലൂഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും തൃശ്ശൂർ ജ്യോതി ടെക്നോളജിസ്, വെസ്റ്റ് ഫോർട്ട് ജംഗ്ഷൻ, പൂന്തോൾ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐടിഐക്ക് സമീപവും പരീക്ഷ നടക്കും
www.joinindianarmy.nic എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക