സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ ലോകായുക്ത റിവ്യൂ ഹർജി തള്ളി. ഹർജിക്കാരനായ ആർ. എസ് ശശി കുമാർ നൽകിയ റിവ്യൂ ഹർജിയാണ് തള്ളിയിരിക്കുന്നത്. രണ്ട് അംഗ ബെഞ്ചിന് എന്തുകൊണ്ടാണ് ഈ കേസ് വിട്ടതെന്നും അക്കാര്യം വ്യക്തമാക്കിക്കൊണ്ടുമാണ് ലോകായുക്തയും ഉപലോകായുക്തയും ഹർജി തള്ളിയത്.
ഈ ബെഞ്ച് ആദ്യം ഈ കേസ് പരിശോധിച്ച് അതിന്റെ സാധ്യത അറിയാൻ നോക്കി. അന്ന് പക്ഷെ ആരുടേയും വാദം കേട്ടില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴിൽ വരില്ലയെന്നത് വാദം നടക്കുമ്പോഴാണ് എതിർ കക്ഷികൾ ഉന്നയിക്കുന്നത്.
ഭിന്നാഭിപ്രായം ഉയരുകയും തുടർന്ന് വിശാല ബെഞ്ചിന് വിടുകയുമായിരുന്നുവെന്ന് വ്യക്തമാക്കി. ഇനി ഫുൾ ബെഞ്ച് കൂടി ഹർജി കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക