കണ്ണൂരിൽ സ്ഫോടനം. തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വിഷ്ണു എന്ന യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു.
സംസ്ഥാനത്ത് ഏപ്രിൽ 17 മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും
വീടുകളോട് ചേർന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് വിഷ്ണു മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക