രാത്രി ബസ്സുകൾ സ്ത്രീ യാത്രക്കാർ പറയുന്നിടത്ത് നിർത്തി നൽകണമെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസ് നിർത്തി കൊടുക്കണമെന്നാണ് ഉത്തരവ്.
ലൊക്കേഷനിലേക്ക് നയന്‍താരയുടെ മാസ് എന്‍ട്രി- വീഡിയോ കാണാം
2022 ജനുവരിയിൽ കെഎസ്ആർടിസി എംഡി ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരുന്നു. മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തി കൊടുക്കണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ പിന്നീടും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടർ നിർബന്ധം പിടിക്കുന്ന അവസ്ഥ ഉണ്ടായി.
നടിയുടെ മരണത്തിന് പിന്നാലെ ചർച്ചയായി അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്
രാത്രികാലത്ത് സ്ത്രീകളെ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കി വിടുന്നുവെന്ന പരാതികൾ വരുന്നതിനാൽ ആണ് പ്രത്യേക ഉത്തരവിറക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയത്. അതേസമയം സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഉത്തരവ് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക