ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭ്യമായി. നിലവിൽ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവളത്തിന്റെ നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം നിർമ്മിക്കാൻ അനുയോജ്യമാണെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കലാണ് അടുത്തഘട്ടം. വിമാനത്താവളത്തെ സംബന്ധിച്ച് വന്ന സുപ്രധാന അനുമതി കൂടിയാണിത്.
ഭൂമി ഏറ്റെടുക്കുന്നതിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചോദിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയതോടെയാണ് ക്ലിയറൻസ് ലഭ്യമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക