വരുന്ന ഒരു വർഷത്തേക്കുള്ള സമൃദ്ധി വിളിച്ചോതിയാണ് ഓരോ വിഷുക്കാലവും എത്തുന്നത്. സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുവാനാണ് ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നത്. വലിയ ഭക്തജനത്തിരക്കാണ് സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലുൾപ്പെടെ അനുഭവപ്പെട്ടത്. ശബരിമലയിലും ഗുരുവായൂരിലും ഉൾപ്പെടെ ഭക്തർക്കായി വിഷുക്കണി ഒരുങ്ങി.
ശബരിമലയിൽ കഴിഞ്ഞ ദിവസം രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടച്ചു. തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിക്ക് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിച്ചു, തുടർന്ന് ഭക്തജനങ്ങൾക്കും കണി കാണുവാനുള്ള അവസരമൊരുക്കി. മാത്രമല്ല, തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകി.
അതേസമയം, ഗുരുവായൂരിൽ രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം നടന്നത്. കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് ഓരോ വിഷുക്കാലവും. വരുന്ന ഒരു വർഷത്തേക്കുള്ള മുഴുവൻ പ്രതീക്ഷകളും നിറയുന്ന ഒരു ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക