ലോകമെമ്പാടുമുള്ള മലയാളികൾ നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി കണികണ്ടുണരുകയാണ്. കണിവെള്ളരിയും കണിക്കൊന്നയുടെ മറ്റൊരു വിഷുകൂടി വന്നെത്തിയിരിക്കുകയാണ്. സമൃദ്ധിയുടെ നല്ലകാലം സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നവർക്ക് വലിയ പ്രതീക്ഷയാണ് ഈ വിഷുക്കാലവും നൽകുന്നത്.
ഇനി യാത്രയ്ക്ക് വേഗം കൂടും; വന്ദേ ഭാരത് കേരളത്തിലെത്തി! കേരളം വരവേറ്റത്ഹാരവും പുഷ്പവൃഷ്ടിയുമായി
മലയാളികൾക്ക് പുതുവർഷത്തിന്റെ ആരംഭം കൂടിയാണ് വിഷു എന്ന് പറയാം. നിരവധി ഐതിഹ്യങ്ങൾ വിഷുവുമായി ബന്ധപ്പെട്ട് പറയുമെങ്കിലും പൊതുവായി കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് ഓരോ വിഷുക്കാലവും. വരുന്ന ഒരു വർഷത്തേക്കുള്ള മുഴുവൻ പ്രതീക്ഷകളും നിറയുന്ന ഒരു ദിനം എന്ന് പറയാം.
മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഒരു കൊല്ലക്കാലം സമൃദ്ധിയുടെ ദിനങ്ങൾ നൽകുന്നുവെന്നു വിശ്വസിക്കപ്പെടുന്ന വിഷുക്കണി ദർശനം എല്ലായിടത്തും സമാനമാണ്. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വെളിച്ചമേകുന്ന നിലവിളക്കും വച്ച് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കളും ഒപ്പം കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും നിരത്തി ഓരോ മലയാളിയും കണികണ്ടുണരുന്നു. തുടർന്ന് ഓരോരുത്തരും കൈനീട്ടത്തിനായി കാത്തിരിക്കുന്നു. കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക