രാത്രിയില്‍ നഗ്നരായി ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. നഗ്നരായാണ് കിടക്കുന്നതെങ്കില്‍ നന്നായി ഉറങ്ങാനാകും. വസ്ത്രങ്ങള്‍ ധരിക്കാതെ കിടന്നാല്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
വസ്ത്രം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട് പലപ്പോഴും ഉറക്കം തടസപ്പെടുത്തിയേക്കാം. അതിനാല്‍ നഗ്നരായി ഉറങ്ങുന്നതിലൂടെ നല്ല ഉറക്കം കിട്ടും.
രാത്രിയില്‍ ഉറങ്ങുമ്പോള്‍ വസ്ത്രം ധരിക്കാതിരുന്നാല്‍, അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ശുദ്ധവായു ശ്വസിക്കാനാകുമെന്നതാണ് ഇതിന് കാരണം. കൂടാതെ സ്ത്രീകള്‍ക്കും ഇത് നല്ലതാണ്.
അടിവസ്ത്രം ധരിക്കുന്നതുമൂലം സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ബാക്ടീരിയ മൂലമുള്ള ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത നഗ്നരായുള്ള ഉറക്കം വഴി ഇല്ലാതാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക