മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി രാജസ്ഥാൻകാരി നന്ദിനി ഗുപ്ത. ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൗന്ദര്യ മത്സരം നടന്നത്. ഡൽഹി സ്വദേശി ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാങ് സെക്കന്റ് റണ്ണറപ്പുമായി. കിരീടം സ്വന്തമാക്കിയതോടെ യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കും.
വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത
രാജസ്ഥാനിലെ കോട്ട ദേശത്ത് നിന്നാണ് നന്ദിനി എത്തിയത്. 19 വയസുള്ള നന്ദിനി ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രിയും നേടിയിട്ടുണ്ട്. സൗന്ദര്യ റാണിയായി നേട്ടങ്ങൾ കൈവരിച്ച പ്രിയങ്ക ചോപ്രയാണ് തന്റെ ബ്യൂട്ടി ലോകത്തെ പ്രോചോദനമെന്ന് നന്ദിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക