മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മമ്ത മോഹൻദാസ് തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. സിനിമകളിൽ കേന്ദ്ര കഥാപാത്രമായും സുപ്രധാന വേഷങ്ങളിലും വേഷമിടാൻ മമ്തയ്ക്ക് സാധിച്ചിട്ടുണ്ട്.
വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി
‘ഡാഡി മമ്മി വീട്ടിൽ ഇല്ല’ പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച നടി കൂടിയാണ് മമ്ത മോഹൻദാസ്. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയിൽ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്ത പാടുന്നത്. ‘ലൈവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
‘കണ്ണാടിയിൽ കൺ നട്ട നാൾ കണ്ടില്ല ഞാൻ ഇന്നലെ’ എന്ന് തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്നാണ്. അൽഫോൺസ് ജോസഫാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക