ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് സിനിമ ലോകത്ത് നിന്ന് പുറത്തുവരുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ചന്ദ്രികക്കും നിറപറയ്ക്കും പിന്നാലെ ബ്രാഹ്മിൻസിനെയും ഏറ്റെടുത്ത് വിപ്രോ
അല്‍ഫോണ്‍സ് പുത്രനും സംഗീത സംവിധായകന് ഇളയരാജയും ഒന്നിക്കുകയാണ് എന്നതാണ് പുതിയ വാർത്ത. തമിഴിലാണ് അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. പുതിയ സിനിമയ്ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്.
ഫ്ലോപ്പുകളുടെ പെരുമഴ; രൺവീർ സിംഗുമായി വേർപിരിയാൻ യഷ് രാജ് ഫിലിംസ്
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്റ്റ് തീർത്തയുടൻ അല്‍ഫോണ്‍സ് ഈ നിനിമയിലേക്ക് കടക്കുമെന്നാണ് വിവരം. ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് ഒടുവിലായി പ്രദര്‍ശനത്തിനെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക