കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയുന്നു . ഇന്നലെ വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റി.
രണ്ട് പതിറ്റാണ്ടായി ഈ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്. വസതിയുടെ താക്കോൽ ശനിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗികവസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.
ഏപ്രിൽ 14 ന് രാഹുൽ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും ബംഗ്ലാവിൽ നിന്ന് നീക്കം ചെയ്തിരുന്നു. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലാണ് രാഹുൽ ഗാന്ധി ഇനി താമസിക്കുക.
രാഹുൽ ഗാന്ധി തന്റെ ഓഫീസിനായി സ്ഥലം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അപകീർത്തിക്കേസിൽ മാർച്ച് 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക