ഇപ്പോൾ 200 രൂപ ചിലവാക്കി ലൈസൻസ് സ്മാർട്ട് കാർഡാക്കാം. സംസ്ഥാനത്തെ എല്ലാ ആര്.ടി ഓഫീസുകളില്‍ നിന്നും ഇനി മുതൽ സ്മാർട്ട് ലൈസൻസ് കാർഡ് നൽകും. മുൻപുള്ള പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിന് പകരം എ.ടി.എം കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്ന പുതിയ സ്മാര്‍ട്ട് ലൈസന്‍സ് ആണ് ലഭിക്കുക.
പ്രമേഹം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ കറിവേപ്പില; അറിയാം ആരോഗ്യ ഗുണങ്ങള്‍
പരിവാഹൻ വെബ്സൈറ്റ് വഴിയാണ് ലൈസൻസ് ലഭ്യമാകുക. ഒരു വർഷം വരെ മാത്രമാണ് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ നൽകി ലൈസെൻസ് സ്വന്തമാക്കുവാൻ സാധിക്കുക. ഒരു വർഷം കഴിഞ്ഞാൽ പിന്നീട് ലൈസൻസിനായി 1300 രൂപ നൽകേണ്ടി വരും. ഏഴോളം സുരക്ഷാ ഫീച്ചറുകൾ സ്മാർട്ട് കാർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ
സീരിയൽ നമ്പർ, യുവി എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാംബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര് കോഡ് എന്നീ സംവിധാനങ്ങളും കാർഡിൽ ഉണ്ട്. അതേസമയം പിവിസി പെറ്റ് ജി കാർഡിൽ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക