നമ്മുടെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ നിങ്ങളുടെ സുരക്ഷയെ കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നും സൽമാൻ ഖാനോട് കങ്കണ. സൽമാൻ വധഭീഷണി നേരിടുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി കങ്കണ റണാവത്ത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയ നടി കങ്കണ റണാവത്ത് മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് തങ്ങൾ അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞത്.
അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഭയപ്പെടേണ്ടതില്ല. തനിക്ക് ഭീഷണിയുണ്ടായപ്പോൾ, സർക്കാർ സുരക്ഷ നൽകിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. തങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല എന്നാണ് കങ്കണ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക