സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ ആഞ്ഞടിച്ച് തെലുങ്ക് സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജ. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയില്‍ പങ്കെടുത്ത് രജനി കാന്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ റോജ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നാണ് രജനികാന്ത് പ്രസംഗിച്ചത്. എന്താണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനി എപ്പോഴും പറയാറ്. പിന്നെ എന്തിന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തണം എന്നാണ് റോജ ചോദിക്കുന്നത്.
തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വെറും സീറോയായി എന്നും റോജ പറഞ്ഞു. എന്‍ടിആര്‍ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ് കൃഷ്ണന് എന്നാല്‍ എന്‍ടിആര്‍ എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വേദിയില്‍ വന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ പാര്‍ട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രാഷ്ട്രീയ പ്രസംഗം നടത്തിയ രജനീകാന്ത് വെറും സീറോ ആണെന്നും ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നും റോജ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക